കൊല്ലം : വിവിധ ഐ.ടി.ഐ, ദിവത്സര എൻജിനീയറിംഗ് കോഴ്‌സുകളിലേക്ക് കൗൺസലിംഗും സ്‌പോട്ട് അഡ്മിഷനും വി ഇൻസ്റ്റിറ്റ്യൂട്ടിൽ 27 മുതൽ 31 വരെ നടക്കും. സിവിൽ, സർവേയർ, ഇലക്ട്രീഷ്യൻ എന്നീ ഐ.ടി.ഐ (എൻ.സി.വി.ടി)​ കോഴ്‌സുകളിലേക്കും സിവിൽ, മെക്കാനിക്കൽ, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിംഗ് തുടങ്ങിയ സർക്കാർ ദിവത്സര എൻജിനീയറിംഗ് കോഴ്‌സുകളിലേക്കുമാണ് (റഗുലർ ആൻഡ് ഈവനിംഗ് ബാച്ച്) ആണ് പ്രവേശനം. ഐ.ടി.ഐ, കെ.ജി.സി.ഇ

പ്രവേശനത്തിനായി കൊല്ലം ലക്ഷ്മിനടയ്ക് സമീപത്തെ വി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മെയിൻ

ഓഫീസുമായി ബന്ധപ്പെടണം. ഇവനിംഗ് ബാച്ചിലേയ്ക്ക് സർക്കാർ,​ അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും കോളേജ് വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം

ഫോൺ : 9349453354,9387630030.