ക്ലാപ്പന: ക്ലാപ്പന വൈലോപ്പിള്ളി സ്മാരക കുട്ടികളുടെ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വൈലോപ്പിള്ളി അനുസ്മരണവും കവിയരങ്ങും സംഘടിപ്പിച്ചു. ഡോ. പത്മകുമാർ ക്ലാപ്പന അനുസ്മരണ പ്രഭാഷണം നടത്തി. എസ്. വിശ്വനാഥപിള്ള അദ്ധ്യക്ഷനായി. ജയപ്രകാശ് സ്വാഗതം പറഞ്ഞു. തുടർന്നു നടന്ന കവിയരങ്ങ് ആദിനാട് തുളസി ഉദ്ഘാടനം ചെയ്തു. വരവിള ശ്രീനി, നന്ദകുമാർ വള്ളിക്കാവ്, സന്ധ്യ ശ്രീകുമാർ എന്നിവർ പങ്കെടുത്തു.