ചാത്തന്നൂർ: ദേശീയപാതാ വികസനത്തിന്റെ പേരിൽ പാരിപ്പള്ളി ജംഗ്ഷൻ ഒരു കിലോമീറ്റർ നീളത്തിൽ കോട്ടകെട്ടി തിരിക്കാനുള്ള നീക്കം അടിയന്തരമായി ഉപേക്ഷിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും ദേശീയപാത അധികൃതരോടും സംസ്കാര നിവേദനങ്ങളിലൂടെ ആവശ്യപ്പെട്ടു. പാരിപ്പള്ളിയുടെ വളർച്ചയും ജനത്തിരക്കും വാഹനങ്ങളുടെ ബാഹുല്യവും യഥാസമയം അധികൃതരെ ബോദ്ധ്യപ്പെടുത്താൻ ജനപ്രതിനിധികൾക്ക് കഴിയാതെ പോയതാണ് ഈ ദുര്യോഗത്തിന് കാരണമെന്ന് സംസ്കാര ഭാരവാഹികൾ പറഞ്ഞു.