കൊല്ലം: അമൃത സർവ്വകലാശാലയിൽ എൻജിനീയറിംഗ് പിഎച്ച്.ഡിക്ക് അപേക്ഷ ക്ഷണിച്ചു. കൊല്ലം, കോയമ്പത്തൂർ, ചെന്നൈ, ബാംഗ്ലൂർ കാമ്പസുകളിലാണ് പിഎച്ച്.ഡി പ്രോഗ്രാമുകൾ നടത്തുന്നത്. എയ്‌റോസ്‌പേസ്, കെമിക്കൽ, സിവിൽ, കമ്പ്യൂട്ടേഷണൽ എൻജിനീയറിംഗ് ആൻഡ് നെറ്റ്‌വർക്കിംഗ്, കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, എർത്ത് സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനീയറിംഗ്, മെക്കാനിക്കൽ, സസ്‌റ്റെയ്‌നബിൾ ഡെവലപ്‌മെന്റ് ആൻഡ് വയർലെസ് നെറ്റ് വർക്‌സ് ആൻഡ് ആപ്ലിക്കേഷൻ തുടങ്ങിയ മേഖലകളിലാണ് ഗവേഷണത്തിന് അവസരം.
പ്രതിമാസം 50,000 രൂപ വരെ സ്കോളർഷിപ്പ് ലഭിക്കും. അപേക്ഷകർ ബിരുദാനന്തര ബിരുദത്തിന് 65 ശതമാനം മാർക്ക് നേടിയിരിക്കണം. യുജിസി, നെറ്റ്, ഗേറ്റ് എന്നീ യോഗ്യത ഉള്ളവർക്ക് മുൻഗണന. https://aoap.amrita.edu/phd/ എന്ന പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാം. ഓൺലൈൻ ഇന്റർവ്യൂവിലൂടെയാണ് പ്രവേശനം. അവസാന തീയതി ഡിസംബർ 31. കൂടുതൽ വിവരങ്ങൾക്ക് : www.amrita.edu/doctoral.