v
കലയപുരം ആശ്രയയിലെ ക്രിസ്മസ് രാവ് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: കലയപുരം ആശ്രയ സങ്കേതത്തിലെ ക്രിസ്മസ് രാവ് മന്ത്രി കെ.എൻ. ബാലഗോപാൽ

ഉദ്ഘാടനം ചെയ്തു. ആശ്രയ പ്രസിഡന്റ് ശാന്താശിവൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. യൂഹാനോൻ മാർ തേവോദോറോസ് തിരുമേനി ക്രിസ്മസ് സന്ദേശം നൽകി. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി. തങ്കപ്പൻപിള്ള, എം.ജി.എം ഗ്രൂപ്പ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ എന്നിവർ മുഖ്യാതിഥികളായി. ജനാബ് മുഹ്സിൻ അഹമ്മദ് ബാഖവി അനുഗ്രഹ പ്രഭാഷണം നടത്തി. കലയപുരം ഓർത്തഡോക്സ് വലിയപള്ളി വികാരി ഫാ. മാത്യു ബേബി, ജില്ലാ പഞ്ചായത്ത് അംഗം ആർ. രശ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജിത് കുളക്കട, മനോജ് കാഞ്ഞിമുകളിൽ എന്നിവർ സംസാരിച്ചു. ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ് സ്വാഗതവും കെ. യോഹന്നാൻ നന്ദിയും പറഞ്ഞു.