icds
ഇത്തിക്കര ബ്ലോക്ക് ഐ.സി.ഡി.എസ് പ്രൊജക്ടും ചിറക്കര ഗ്രാമപഞ്ചായത്തും ചേർന്ന് നെടുങ്ങോലം എം.എൽ.എ ജംഗ്ഷനിൽ സംഘടിപ്പിച്ച രാത്രിനടത്തം

ചാത്തന്നൂർ: സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അക്രമവും ലിംഗവിവേചനവും അവസാനിപ്പിക്കാനായി വനിതാ ശിശു വികസന വകുപ്പ് മാർച്ച്‌ 8ലെ വനിതാദിനം വരെ നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പൊതുഇടം സ്ത്രീ സൗഹൃദമാക്കി മാറ്റാൻ രാത്രി നടത്തം സംഘടിപ്പിച്ചു. ഇത്തിക്കര ബ്ലോക്ക് ഐ.സി.ഡി.എസ് പ്രൊജക്ടും ചിറക്കര ഗ്രാമപഞ്ചായത്തും ചേർന്ന് നെടുങ്ങോലം എം.എൽ.എ ജംഗ്ഷനിൽ രാത്രി നടത്തം സംഘടിപ്പിച്ചു. ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലാദേവി ഉദ്ഘാടനം ചെയ്തു. ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.എസ്. ദീപ, ബ്ലോക്ക് മെമ്പർ ശകുന്തള, ഗ്രാമ പഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് അംഗങ്ങൾ, ആശ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.