 
പത്തനാപുരം: കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗിന്റെ നേതൃത്വത്തിൽ നടത്തിയ അമർജവാൻ സ്മൃതി യാത്രയ്ക്ക് പത്തനാപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുവന്നൂരിൽ സ്വീകരണം നൽകി. കാർഗിൽ യുദ്ധത്തിൽ വീര മൃത്യു വരിച്ച സജീവ് പിള്ളയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. യോഗം കേണൽ അമിതേഷ് വർമ്മ ഉദ്ഘാടനം ചെയ്തു. പത്തനാപുരം താലൂക്ക് പ്രസിഡന്റ് ജി. ബാബുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. തലവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. കലാദേവി, വൈസ് പ്രസിഡന്റ് നെടുവന്നൂർ സുനിൽ, സി. ഗോപിനാഥൻ, കെ. ജയചന്ദ്രൻ, സി.ഐ. ജോയ് എന്നിവർ സംസാരിച്ചു. പ്രസിഡന്റ് കെ.ആർ. ഗോപിനാഥൻ നായർ, ജനറൽ സെക്രട്ടറി പി. സതീഷ് ചന്ദ്രൻ എന്നിവരാണ് യാത്ര നയിച്ചത്.