bjp
ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കാര്യാലയത്തിൽ നടന്ന അടൽജി അനുസ്മരണം ജില്ലാ പ്രസിഡന്റ്‌ ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനം ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ സദ്ഭരണ ദിനമായി ആചരിച്ചു. ജില്ലയിലെ ഇരുപത്തിരണ്ട് മണ്ഡലം കമ്മിറ്റികളുടെയും പഞ്ചായത്ത്‌ ഏരിയാ കമ്മിറ്റികളുടെയും ബൂത്ത്‌ കമ്മിറ്റികളുടെയും നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ കാര്യാലയത്തിൽ നടന്ന ചടങ്ങ് ജില്ലാ പ്രസിഡന്റ്‌ ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ ശശികലറാവു അദ്ധ്യക്ഷത വഹിച്ചു, സംസ്ഥാന സമിതി അംഗം പ്രാക്കുളം ജയപ്രകാശ്, ജില്ലാ സെക്രട്ടറിമാരായ എസ്‌. പ്രശാന്ത്, ഒ ബി.സി മോർച്ച ജില്ലാ പ്രസിഡന്റ്‌ പ്രകാശ് പാപ്പാടി, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ്‌ ശാലിനിരാജീവ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കൃപവിനോദ് സ്വാഗതവും കൊല്ലം മണ്ഡലം പ്രസിഡന്റ്‌ മോൻസിദാസ് നന്ദിയും പറഞ്ഞു.