കരുനാഗപ്പള്ളി: കേരളകൗമുദിയുടെ 110-ാം വാർഷികം വിവിധ പരിപാടികളോടെ കരുനാഗപ്പള്ളിയിൽ ഇന്ന് നടത്തും. വൈകിട്ട് 3ന് എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ഒാഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും ആദരിക്കൽ ചടങ്ങും മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. കേരളകൗമുദി യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.പി, സി.ആർ. മഹേഷ് എം.എൽ.എ, വനിതാ കമ്മിഷൻ അംഗം അഡ്വ. എം.എസ്. താര, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ, പ്രസിഡന്റ് കെ. സുശീലൻ എന്നിവർ ആശംസാ പ്രസംഗം നടത്തും. കേരള കൗമുദി കരുനാഗപ്പള്ളി ലേഖകൻ ആർ. രവി സ്വാഗതവും തൊടിയൂർ ലേഖകൻ ജയചന്ദ്രൻ തൊടിയൂർ നന്ദിയും പറയും.