കരുനാഗപ്പള്ളി: ലാലാജി ഗ്രന്ഥശാല ബാലവേദിയുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷവും ബാലവേദി പുനസംഘടനയും സംഘടിപ്പിച്ചു. ക്രിസ്മസ് ആഘോഷ പരിപാടികൾ ഗ്രന്ഥശാലാ പ്രസിഡന്റ് പ്രൊഫ. കെ.ആർ. നീലകണ്ഠൻ പിള്ള ഉദ്ഘാടനം ചെയ്തു. ദിവ ജയകുമാർ (പ്രസിഡന്റ്), കാശിനാഥൻ (വൈസ് പ്രസിഡന്റ്), അഫ്ര മർസീൻ (സെക്രട്ടറി), വിവേക് വിനോദ് (ജോയിന്റ് സെക്രട്ടറി), ആഭേരി (ട്രഷറർ) എന്നിവരെ ബാലവേദി ഭാരവാഹികളായി തിരഞ്ഞെടുത്തു. ഹിന്ദി കരോക്കെ ഗാനമേളയും ബാലവേദി കുട്ടികളുടെ വിവിധ പരിപാടികളും നടത്തി. കോ - ഓർഡിനേറ്റർ ഡോ. കൃഷ്ണകുമാർ, ഗ്രന്ഥശാല സെക്രട്ടറി ജി. സുന്ദരേശൻ, മുഹമ്മദ് സലിംഖാൻ, ബി. സജീവ് കുമാർ, ബാലവേദി മുൻ പ്രസിഡന്റ് ആഗജ എസ്. രാജ്, സജിത്ത്, മധു കിളിപ്പാട്ട് എന്നിവർ സംസാരിച്ചു.