prathi-gopinadhapilla
പ്രതി ഗോപിനാഥപിള്ള

കുന്നിക്കോട് : അനധികൃതമായി വിദേശമദ്യ വില്പന നടത്തിയയാളെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. തലവൂർ ഞാറയ്ക്കാട് സുരേഷ് ഭവനത്തിൽ ഗോപിനാഥപിള്ളയാണ് (58) അറസ്റ്റിലായത്. അഞ്ച് കുപ്പി മദ്യമാണ് പൊലീസ് ഗോപിനാഥപിള്ളയിൽ നിന്ന് പിടിച്ചെടുത്തത്.

മദ്യ വില്പന നടത്തിക്കൊണ്ടിരുന്ന ഗോപിനാഥപിള്ള പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഒാടിച്ചിട്ട് പിടികൂടുകയായിരുന്നു. മദ്യം വാങ്ങാൻ വന്നവർ ഓടി രക്ഷപ്പെട്ടു. ഗോപിനാഥപിള്ളയ്ക്കെതിരെ കുന്നിക്കോട് പൊലീസ് സ്റ്റേഷനിലും എക്സൈസിലും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടായിരുന്നു. എക്സൈസ് വകുപ്പും ഗോപിനാഥപിള്ളയെ നിരീക്ഷിച്ച് വരുകയായിരുന്നു. കുന്നിക്കോട് എസ്.എച്ച്.ഒ. മുബാറക്കിന്റെ നേതൃത്വത്തിൽ എസ്.ഐ ബൈജു എം. മീര, എ.എസ്.ഐ ലാലു, എസ്.സി.പി.ഒ ബാബുരാജ് എന്നിവരാണ് ഗോപിനാഥപിള്ളയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.