 
കൊല്ലം: ഓട്ടോറിക്ഷയിൽ യാത്ര ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഡ്രൈവറെ വീട്ടിൽ കയറി ആക്രമിച്ചയാൾ പിടിയിൽ. പാരിപ്പളളി കോട്ടയ്ക്കേറം കിഴക്കേവിള വീട്ടിൽ മഞ്ചേഷ് (32) ആണ് പിടിയിലായത്.
ഇയാളുടെ അച്ഛൻ, കടമ്പാട്ട്കോണം കഴുത്തുമൂട് സ്വദേശിയായ അജേഷിന്റെ ഓട്ടോയിൽ യാത്രപോയതിനെ തുടർന്ന് തർക്കമുണ്ടായിരുന്നു. തുടർന്ന് മഞ്ചേഷ് വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു. മകനെ വെട്ടുന്നത് തടയാൻ ശ്രമിച്ച അജേഷിന്റെ അമ്മയേയും ദേഹോപദ്റവം ഏൽപ്പിച്ചു. പരിക്കേറ്റ ഇരുവരും പാരിപ്പളളി മെഡി. ആശുപത്രിയിൽ ചികിത്സയിലാണ്. പാരിപ്പളളി പൊലീസ് സ്റ്റേഷനിൽ നിരവധി കേസിൽ പ്രതിയും കാപ്പാ നടപടി നേരിടുന്നയാളുമാണ് മഞ്ചേഷ്. പാരിപ്പളളി ഇൻസ്പെക്ടർ എ. അൽജബാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ അനൂപ് പി.നായർ, രാമചന്ദ്രൻ, എ.എസ്.ഐ അഖിലേഷ്, സി.പി.ഒ അജു ഫെർണാണ്ടസ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.