sunami
സുനാമി ദുരന്തത്തിൽ മരിച്ചവരുടെ ഓർമ്മയ്ക്കായി ആലപ്പാട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സി.ആർ. മഹേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തുന്നു

ഓച്ചിറ: സുനാമി ദുരന്തത്തിൽ മരിച്ചവരുടെ ഓർമ്മയ്ക്കായി ആലപ്പാട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന 'സുനാമി സ്മരണാഞ്ജലി' സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തുടർന്ന് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ഫോട്ടോ അനാശ്ചാദനവും നടന്നു. അഴീക്കൽ സുനാമി സ്മൃതി തീരത്ത് നടന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. ദുരന്തത്തിൽ മരണമടഞ്ഞവരുടെ ഫോട്ടോ റോട്ടറി ഹാളിൽ അനാച്ഛാദനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഷിജി, ഹജിത, ഗ്രാമ പഞ്ചായത്തംഗങ്ങളായ പ്രേമചന്ദ്രൻ, ബേബി, സരിത, ഉദയകുമാരി, സ്വാമി യോഗാമൃതാന്ദ പുരി, ധീവരസഭ ജില്ലാ സെക്രട്ടറി പ്രിയകുമാർ, വ്യാസവിലാസം കരയോഗം പ്രതിനിധി ഉണ്ണിക്കൃഷ്ണൻ, അസി. സെക്രട്ടറി ഗോപകുമാർ, ജീവനക്കാരായ ഹാരീസ്, അനിൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷൈമ സ്വാഗതവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സെയ്ദാബീഗം നന്ദിയും പറഞ്ഞു.