uc-must-city
സമുദ്രതീരം കൂട്ടുകുടുംബത്തിന്റെ ഒന്നാം വാർഷികാഘോഷം എം. നൗഷാദ് എം.എൽ.എ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിന്റെ ഒന്നാം വാർഷികാഘോഷവും ക്രിസ്മസ് ആഘോഷ പരിപാടികളും സമുദ്രതീരം ഓഡിറ്റോറിയത്തിൽ നടന്നു. മജീഷ്യൻ ഷാജു കടയ്ക്കൽ ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്തു. സമുദ്രതീരം ചെയർമാൻ റുവൽ സിംഗ് അദ്ധ്യക്ഷത വഹിച്ചു. അനിൽ ആഴാവീട്, തുളസീധരൻ തുടങ്ങിയവർ സംസാരിച്ചു. റുവൽ സിംഗ് മജീഷ്യൻ ഷാജു കടയ്ക്കലിന് സമുദ്രതീരം കൂട്ടുകുടുംബത്തിന്റെ സ്നേഹോപഹാരം നൽകി. എസ്. ബിനു സ്വാഗതവും സമുദ്ര ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് രജീഷ് നന്ദിയും പറഞ്ഞു.

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ചാത്തന്നൂർ ജി.വി.എച്ച്.എസ്.എസിലെ എൽ.എസ്.എസ് യൂണിറ്റ് സമുദ്രതീരം കൂട്ടുകുടുംബം സന്ദർശിച്ചു. പ്രിൻസിപ്പൽ രാഖി, എൻ.എസ്.എസ് ടീച്ചർ വിദ്യ, നാസിക്, രഞ്ജിത്ത് തുടങ്ങിയവർ സമുദ്രതീരം കൂട്ടു കുടുംബത്തിന് ആശംസകൾ നേർന്ന് സംസാരിച്ചു. റുവൽ സിംഗ് എൻ.എസ്.എസ് യൂണിറ്റിന് കൂട്ടുകുടുംബത്തിന്റെ സ്നേഹോപഹാരം കൈമാറി. സമുദ്രതീരം കൂട്ടുകുടുംബത്തിന്റെ ഒന്നാം വാർഷികാഘോഷം എം. നൗഷാദ് എം.എൽ.എ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ അദ്ധ്യക്ഷത വഹിച്ചു. പ്രദേശത്തെ നിർദ്ധനരായ 29 കുടുംബങ്ങൾക്കുള്ള സൈക്കിൾ വിതരണോദ്ഘാടനം കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു. പ്രദേശത്തെ ഡോക്ടർമാർ, വിരമിച്ച 70 വയസ് കഴിഞ്ഞ വിമുക്തഭടന്മാർ, വില്ലേജ് ഓഫീസർ ജി. ബിജു, പ്രിൻസ് ഫുഡ്സ് ഉടമ പീറ്റർ വർഗീസ് തുടങ്ങിയവരെ നൗഷാദ് എം.എൽ.എ സമുദ്രതീരം കൂട്ടു കുടുംബത്തിന്റെ ഉപഹാരം നൽകി ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം ആശാദേവി, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തംഗം ആശ, വാർഡ് മെമ്പർ അപ്പുക്കുട്ടൻ പിള്ള, കുളമട വാർഡ് മെമ്പർ സുഭദ്രാമ്മ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. സലിം, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു, കല്ലുവാതുക്കൽ വില്ലേജ് ഓഫീസർ ജി. ബിജു തുടങ്ങിയവർ സംസാരിച്ചു. റുവൽ സിംഗ് കുരീപ്പുഴ ശ്രീകുമാറിന് സമുദ്രതീരം കൂട്ടുകുടുംബത്തിന്റെ സ്നേഹോപഹാരം നൽകി. ഡോ. ജയചന്ദ്രൻ നന്ദി രേഖപ്പെടുത്തി.