aksharapura
ക്ളാപ്പന അക്ഷരപ്പുര ഗ്രാന്ഥശാലയിൽ നടന്ന വിമുക്തി പക്ഷാചരണവും ക്രിസ്മസ് സന്ധ്യയും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.

ഓച്ചിറ: ക്ളാപ്പന അക്ഷരപ്പുര ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വിമുക്തി പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിമുക്തി - ലഹരി വിരുദ്ധ ക്ളാസും ക്രിസ്മസ് സന്ധ്യയും കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് എ. അനു അദ്ധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി സിവിൽ എക്സൈസ് ഓഫീസർ എച്ച്. ചാൾസ് വിമുക്തി ക്ളാസിൽ വിഷയമവതരിപ്പിച്ചു. ചടങ്ങിൽ ഗാന്ധി ക്വിസിലും, യു.പി തല വായനാ മത്സരത്തിലും വിജയികളായ എച്ച്. ദിവിൻദാസ്, ലക്ഷ്മി മാധവ്, ഡി. ദേവകിരൺ, വൈഷ്ണ എൻ. പ്രേം എന്നിവർക്ക് പി.ജെ. കുഞ്ഞിച്ചന്തു സമ്മാനങ്ങൾ വിതരണം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി എൽ.കെ. ദാസൻ, നേതൃസമിതി കൺവീനർ ആർ. മോഹനൻ, കെ.ആർ. വത്സൻ, എസ്. വിനിത, എൽ. നവശാന്ത്, ഗോകില ഗോപൻ തുടങ്ങിയവർ സംസാരിച്ചു.