navakeraleyam
കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് അൻസർ അസീസ് സംസാരിക്കുന്നു

ആനുകൂല്യം ലഭിച്ചത് 182 സഹകാരികൾക്ക്

കൊല്ലം: സംസ്ഥാന സഹകരണ വകുപ്പ് നടപ്പാക്കുന്ന നവകേരളീയം കുടിശ്ശിക നിവാരണ പരിപാടിയുടെ ഭാഗമായി വിവിധ ദിവസങ്ങളിലായി കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് നടത്തിയ അദാലത്തിൽ വായ്പ എടുത്ത സഹകാരികൾക്ക് 59,57,283 രൂപയുടെ ഇളവ് അനുവദിച്ചെന്ന് ബാങ്ക് പ്രസിഡന്റ് അൻസർ അസീസ് പറഞ്ഞു. ബാങ്കിന്റെ വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.182 അംഗങ്ങൾക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. പ്രളയം, കൊവിഡ് എന്നിവ മൂലം വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തവർക്കാണ് നവകേരളം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽപ്പെടുത്തി ഇളവ് അനുവദിച്ചത്.

ബാങ്ക് ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിൽ 2020-21 വർഷത്തെ റിപ്പോർട്ടും കണക്കും 2022-23 വർഷത്തെ ബഡ്ജറ്റും ബൈലാ ഭേദഗതിയും പൊതുയോഗം അംഗീകരിച്ചു. ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ എസ്. അഹമ്മദ് കോയ, ബി. അനൂപ് കുമാർ, അൻവറുദീൻ ചാണിയ്ക്കൽ, നൗഷാദ് കിട്ടന്റഴികം, സാദത്ത് ഹബീബ്, മണക്കാട് സലിം, പട്ടത്താനം സുരേഷ്, ബിന്ദു മധുസൂദനൻ, സെയ്ത്തൂൻ ബീവി, ഷാജിതാ നിസാർ, സെക്രട്ടറി പി.എസ്. സാനിയ എന്നിവർ സംസാരിച്ചു.