cpim
സി.പി.എം ഓച്ചിറ പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി ആസ്ഥാനമായ എം.കെ. ഗംഗാധരൻ വൈദ്യൻ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവൻ നിർവഹിക്കുന്നു

ഓച്ചിറ: സി.പി.എം ഓച്ചിറ പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി ആസ്ഥാനമായ എം.കെ. ഗംഗാധരൻ വൈദ്യൻ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവൻ നിർവഹിച്ചു. പി.എൻ. ഭാസ്കരന്റെ സ്മരണാർത്ഥം പ്രവൃത്തിക്കുന്ന ലൈബ്രറി പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടിയും, ചന്ദ്രശേഖര പിള്ളയുടെ നാമത്തിലുള്ള കോൺഫറൻസ് ഹാൾ പാർട്ടി ജില്ലാ സെക്രട്ടറി എസ്. സുദേവനും, ജി. വിക്രമന്റെ പേരിലുള്ള പഠന സഹായ കേന്ദ്രം കെ. സോമപ്രസാദ് എം.പിയും ഉദ്ഘാടനം ചെയ്തു. നേതാക്കളായ എം. ശിവശങ്കര പിള്ള, എൻ. ഗംഗാധര കുറുപ്പ്, പി.ബി. സത്യദേവൻ, പി.കെ. ജയപ്രകാശ്, അഡ്വ. എൻ. അനിൽ കുമാർ, കെ. സുഭാഷ്, സുരേഷ് നാറാണത്ത്, ബാബു കൊപ്പാറ, കൃഷ്ണകുമാർ, വസന്ത രമേശ്‌, ബി. ശ്രീദേവി, സുൽഫിയ ഷെറിൻ, എച്ച്. ഷാജിലാൽ തുടങ്ങിയവർ സംസാരിച്ചു. മികച്ച പാലിയേറ്റീവ് പ്രവർത്തനത്തിന് പി.ബി. സത്യദേവൻ, മഞ്ഞിപ്പുഴ വിശ്വനാഥ പിള്ള, പാർട്ടി ഓഫീസ് രൂപകൽപ്പന ചെയ്ത എൻജിനിയർ അശോകൻ, കോൺട്രാക്ടർ ബാലൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.