കൊല്ലം: പരവൂർ റീജിയണൽ സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം പ്രസിഡന്റ് ജെ. വിജയകുമാരക്കുറുപ്പിന്റെ അദ്ധ്യക്ഷതയിൽ ബാങ്ക് ഹാളിൽ നടന്നു. സെക്രട്ടറി സി. പ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു. ബി. ജയരാജ് അനുശോചനപ്രമേയം അവതരിപ്പിച്ചു. ഭരണസമതിഅംഗം കെ. സേതുമാധവൻ സ്വാഗതവും എസ്. സദാശിവൻപിള്ള നന്ദിയും പറഞ്ഞു. 10 - ാം ക്ലാസിലും പ്ലസ്ടുവിലും ഉന്നതവിജയം നേടിയ 47 വിദ്യാർത്ഥികളെ ക്യാഷ് അവാഡും ഫലകവും നൽകി അനുമോദിച്ചു.