പുത്തൂർ: വെണ്ടാർ ശ്രീവിദ്യാധിരാജ സ്കൂളിലെ 1992-95 (എ ബാച്ച്) പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'പൈൻമരത്തണൽ' സൗഹൃദ സംഗമവും ക്രിസ്മസ് ആഘോഷവും പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ നടന്നു. പൂർ‌വ അദ്ധ്യാപകനും നാടക-സീരിയൽ നടനുമായ ബി. സോമരാജൻപിള്ള ഉദ്ഘാടനം ചെയ്തു. ടി. ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്. സുഭാഷ്, ടി. അജിത് കുമാർ, കോട്ടാത്തല ശ്രീകുമാർ, രാജേഷ്, പ്രദീപ് പുത്തൂരാൻ, ദിലീപ്, സെൽവരാജ്, അഭിലാഷ് ജ്യോതി, അജേഷ്, ഐ.ജി. ഗോപകുമാർ, അനിൽകുമാർ, വിവേക്, ശ്രീജീത്ത്, ജിജോ, സുജിത്ത് എന്നിവർ സംസാരിച്ചു. ക്രിസ്മസ് കേക്ക് മുറിച്ചും സായന്തനത്തിൽ അന്നദാനമൊരുക്കിയും ഓർമ്മകൾ പുതുക്കിയുമായിരുന്നു ആഘോഷ പരിപാടികൾ.