 
കരുനാഗപ്പള്ളി: ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടേത് സമരത്തിന്റെയും സഹനത്തിന്റെയും ചരിത്രമാണെന്ന് മുൻ മന്ത്രി സി. ദിവാകരൻ പറഞ്ഞു. സി.പി.ഐ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി സി.പി.ഐ കൊല്ലം ജില്ലാ കമ്മിറ്റി കരുനാഗപ്പള്ളി ടൗൺ ഹാളിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ആർ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ ശിവശങ്കരൻനായർ, പാർട്ടി നേതാക്കളായ അഡ്വ. എം.എസ്. താര, വിജയമ്മലാലി, ഐ. ഷിഹാബ്, ആർ.എസ്. അനിൽ, ജഗത് ജീവൻലാലി, കടത്തൂർ മൺസൂർ, വിജയമ്മ എന്നിവർ പ്രസംഗിച്ചു.