കൊട്ടാരക്കര: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ കൊട്ടാരക്കര മണ്ഡലം സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. മഹേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വിൽസൺ ആന്റണി, ജില്ലാ സെക്രട്ടറി കെ.വി. പ്രമോദ്, പ്രസിഡന്റ് പ്രകാശ് ലക്ഷ്മണൻ, സംസ്ഥാന കമ്മിറ്റി അംഗം എസ്. രഞ്ജിത്ത്, കെ.എസ്. ഇന്ദു ശേഖരൻ നായർ, എ.എസ്. ഷാജി, ഡി. രാമകൃഷ്ണപിള്ള, ജി. മാധവൻ നായർ, എ. നവാസ് എന്നിവർ സംസാരിച്ചു.