kallada
കേരള പഞ്ചായത്ത് വാർത്താ ചാനലിന്റെ അവാർഡ് കല്ലട സൗഹൃദം വാട്സ്ആപ്പ് കൂട്ടായ്മ ഭാരവാഹികൾ ചലച്ചിത്ര സംവിധായകൻ തുളസീദാസ്, കെ. സോമപ്രസാദ് എം.പി എന്നിവരിൽനിന്ന് ഏറ്റുവാങ്ങുന്നു

പടിഞ്ഞാറേ കല്ലട: സംസ്ഥാനത്തെ ഏറ്റവും മികച്ച ജീവകാരുണ്യ സാമൂഹിക സംഘടനയ്ക്ക് കേരള പഞ്ചായത്ത് വാർത്താ ചാനൽ നൽകുന്ന ഈ വർഷത്തെ അവാർഡ് കല്ലട സൗഹൃദം വാട്സ്ആപ്പ് കൂട്ടായ്മയ്ക്ക്. തിരുവനന്തപുരം ഇ.എം.എസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ തുളസീദാസ്, കെ. സോമപ്രസാദ് എം.പി എന്നിവർ ചേർന്ന് കല്ലട സൗഹൃദം കൂട്ടായ്മാ ഭാരവാഹികൾക്ക് അവാർഡ് കൈമാറി. കൂട്ടായ്മ ഭാരവാഹികളായ കെ. മഹേന്ദ്രൻ, വിനോജ് സുരേന്ദ്രൻ, പ്രസാദ്, ജോൺ ഐക്കര, ഉമ്മൻ രാജു, അജി ചിറ്റക്കാട്, ഹരി ചാണയ്ക്കൽ എന്നിവർ ചേർന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്.