al
സി.പി.എം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് എഴുകോണിൽ നടന്ന സെമിനാർ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

പുത്തൂർ: സി.പി.എം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് എഴുകോണിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 100 വർഷം എന്ന സെമിനാർ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. വരദരാജൻ വിഷയാവതരണം നടത്തി. കെ. ഓമനക്കുട്ടൻ സ്വാഗതം പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എ. എബ്രഹാം, സി.പി.എം നെടുവത്തൂർ ഏരിയ സെക്രട്ടറി ജെ. രാമാനുജൻ, ജില്ലാ കമ്മിറ്റി അംഗം പി. തങ്കപ്പൻ പിള്ള, ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ. ആർ. ഗോപുകൃഷ്ണൻ, എസ്.ആർ. ഗോപകുമാർ എന്നിവർ സംസാരിച്ചു.