photo
എസ് എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയന്റെ നേതൃത്വത്തിൽ നടന്ന വിവാഹ പൂർവ്വ കൗൺസിലിംഗ് യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിലെ വിവാഹ പൂർവ്വ കൗൺസിലിംഗ് യൂണിയൻ പ്രസിഡന്റ് ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. അനൂപ് വൈക്കം, ഡോ. മുരളീ മോഹനൻ, ഡോ. എൻ.ആർ. റീന, ഡോ. ബൈജു എന്നിവർ ക്ലാസുകൾ നയിച്ചു. യൂണിയൻ സെകട്ടറി ഡോ.പി. കമലാസനൻ, വൈസ് പ്രസിഡന്റ് റാം മനോജ്, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ശ്രീലയം ശ്രീനിവാസൻ, വി. ബേബികുമാർ, യൂണിയൻ കൗൺസിലർമാരായ അഡ്വ.സുധാകരൻ, അഡ്വ. സുഭാഷ് ചന്ദ്രബാബു, നെടിയവിള സജീവൻ, പ്രേം ഷാജി, അഖിൽ സിദ്ധാർത്ഥ്, തഴവാവിള ദിവാകരൻ, പഞ്ചായത്ത് കിമ്മിറ്റി അംഗങ്ങളായ സുഭാഷ്ചന്ദ്രൻ, സുഗതൻ, രഞ്ജിത്ത് എന്നിവർ പങ്കെടുത്തു. യൂണിയനിലെ 37 ശാഖകളിൽ നിന്നുള്ളവരാണ് ക്ലാസിൽ പങ്കെടുത്തത്.