saju
ഓച്ചിറ ക്രിസ്ത്യൻ പ്രെയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്മസ് ആഘോഷ ചടങ്ങിൽ കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പിന്റെ മികച്ച ഭിന്നശേഷി ജീവനക്കാർക്കുള്ള സംസ്ഥാന അവാർഡ് നേടിയ ഓച്ചിറ ഗവ. ഐ.ടി.ഐ. പ്രിൻസിപ്പൽ പി.എസ്. സാജുവിനെ ഉപഹാരം നൽകി ആദരിക്കുന്നു

ഓച്ചിറ: ക്രിസ്ത്യൻ പ്രെയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഞക്കനാൽ ബഥേൽ എ.ജി ചർച്ചിൽ നടന്ന ക്രിസ്മസ് ആഘോഷം അസംബ്ലീസ് ഗോഡ് പ്രസ്ബിറ്റർ പാസ്റ്റർ വി.ജെ. സാമുവൽകുട്ടി ഉദ്ഘാടനം ചെയ്തു. കായംകുളം ഷാരോൺ ഡിവൈൻ സെന്റർ പാസ്റ്റർ കെ.വി. ഷിബു അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ പാസ്റ്റർ സജു ചാത്തന്നൂർ ക്രിസ്മസ് സന്ദേശം നൽകി. വെണ്ണിക്കുളം പാസ്റ്റർ പ്രസാദ്, കെ.പി. ഷീജ പ്രസാദ് എന്നിവർ സംഗീത ശുശ്രൂഷ നിർവഹിച്ചു.
തിരഞ്ഞെടുക്കപ്പെട്ട പത്ത് കിടപ്പ് രോഗികൾക്കുള്ള ചികിത്സാ സഹായം ജോർജ് തോമസ് വിതരണം ചെയ്തു. സാമൂഹ്യ നീതി വകുപ്പിന്റെ മികച്ച ഭിന്നശേഷി ജീവനക്കാർക്കുള്ള സംസ്ഥാന അവാർഡ് നേടിയ ഓച്ചിറ ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ പി.എസ്. സാജുവിനെ മൊമെന്റോ നൽകി ആദരിച്ചു. ജോൺ ഡാനിയേൽ, പാസ്റ്റർമാരായ. പി.വി. ജോസഫ്, എബ്രഹാം ശാമുവൽ, സജി എബ്രഹാം, കെ.വി. ജോർജ് കുട്ടി, ജിതിൻ മാവേലിക്കര, സാബു ഉതുപ്പ്, ജിനു എബ്രഹാം, ഡെന്നി ജോൺ എന്നിവർ സംസാരിച്ചു.