കരുനാഗപ്പള്ളി. ബി.ജെ.പി സ്ഥാപക നേതാവും മുൻ പ്രധാനമന്ത്രിയുമായ അടൽ ബിഹാരി വാജ്പേയിയുടെ 92ാം ജന്മദിനം ബി.ജെ.പി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ബി.ജെ.പി ദക്ഷിണ മേഖല സെക്രട്ടറി വി.എസ്. ജിതിൻ ദേവ് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ആർ. രാജേഷ് അദ്ധ്യക്ഷ വഹിച്ചു. മിനി അമ്പാടി, എ. വിജയൻ, ഡോ. കെ.ജി. മോഹൻ, ആർ. മുരളി എന്നിവർ സംസാരിച്ചു.