കൊല്ലം: വീട്ടിൽനിന്ന് 40 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തതിന് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി കല്ലുവാതുക്കൽ വരിഞ്ഞം അടുതല ആലുമ്മൂട്ടിൽ വീട്ടിൽ സജി ജോർജിനെ കൊല്ലം പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ഡോണി തോമസ് വെറുതെ വിട്ടു. 2018 ഡിസംബർ 25ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിക്ക് വേണ്ടി അഡ്വ. എസ്‌.ഡി. ഉണ്ണിക്കൃഷ്ണൻ, വേളമാനൂർ ജി. രാജേഷ് എന്നിവർ കോടതിയിൽ ഹാജരായി.