കൊല്ലം: അയത്തിൽ മുന്നണിക്കുളത്തിന് സമീപമുള്ള ആക്രിക്കടയിൽ മോഷണം നടത്തിയ സംഘത്തിലെ മൂന്നാമനും പിടിയിൽ. അയത്തിൽ വലയിൽ പുത്തൻവീട്ടിൽ റിയാദാണ് (38) പിടിയിലായത്. ആക്രിക്കടയിൽ ചാക്കിൽ സൂക്ഷിരുന്ന 20,000 രൂപയുടെ കേബിളുകളാണ് കഴിഞ്ഞ 23ന് രാത്രി മോഷ്ടിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നു പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് സുനിൽരാജ്, സെയ്നുലബ്ദീൻ എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. ഇരവിപുരം സി.ഐ വി.വി. അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അരുൺഷാ, ജയേഷ്, അജിത് കുമാർ, എസ്.സി.പി.ഒ അനിൽകുമാർ, സി.പി.ഒ ലതീഷ്മോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.