കൊല്ലം: മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്ന യുവാവ് പൊലീസ് നടത്തിയ വാഹന പരിശോധനയിൽ കുടുങ്ങി. ആദിച്ചനല്ലൂർ, കുണ്ടുമൺ, കല്ലുവിള വീട്ടിൽ സെയ്ദലിയാണ് (18) പിടിയിലായത്. കൊല്ലം പുതിയകാവ് ജംഗ്ഷനിൽ ശനിയാഴ്ച വാഹന പരിശോധനയ്ക്കിടയിൽ ബൈക്കിൽ വരികയായിരുന്ന സെയ്ദലിയെ തടഞ്ഞുനിറുത്തി. തുടർന്ന് രേഖകൾ പരിശോധിച്ചപ്പോൾ ബൈക്ക് ഇയാളുടേതല്ലെന്ന് സ്ഥിരീകരിച്ചു. പിന്നീട് സ്റ്റേഷനിൽ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ ബൈക്ക് കുണ്ടുമണിൽ നിന്നും മോഷ്ടിച്ചതാണെന്ന് വ്യക്തമായി.