congress-thodiyoor
കോൺഗ്രസ് തൊടിയൂർ മണ്ഡലം കമ്മിറ്റി വെളുത്ത മണലിൽ സംഘടിപ്പിച്ച പി.ടി. തോമസ് അനുസ്മരണ യോഗം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: കോൺഗ്രസ് തൊടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെളുത്തമണൽ ജംഗ്ഷനിൽ ചേർന്ന പി.ടി. തോമസ് അനുസ്മരണ യോഗം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ ജ്വലിച്ചു നിന്ന നേതാവായിരുന്നു പി.ടി തോമസെന്ന് എന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.എ. ജവാദ് അദ്ധ്യക്ഷനായി. തൊടിയൂർ രാമചന്ദ്രൻ, ചിറ്റുമൂല നാസർ, എൻ. രമണൻ, തൊടിയൂർ താഹ, എ.എ. അസീസ്, ചെട്ടിയത്ത് അജയകുമാർ, കല്ലേലിഭാഗം ബാബു, വിജയകുമാർ, ശ്രീജി എന്നിവർ സംസാരിച്ചു.