കൊല്ലം: സമൂഹമാദ്ധ്യമത്തിലൂടെ കലാപത്തിന് ആഹ്വാനം ചെയ്ത യുവാവ് പിടിയിൽ. കണ്ണനല്ലൂർ കുളപ്പാടം ജാബിർ മൻസിലിൽ അൻവർ (33) ആണ് പിടിയിലായത്. ആലപ്പുഴ ഇരട്ടക്കൊലപാതകത്തിന് പിന്നാലെയായിരുന്നു അൻവറിന്റെ കലാപാഹ്വാനം.

സമൂഹമാദ്ധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യങ്ങൾ കണ്ടെത്താനുള്ള സൈബർ നിരീക്ഷണത്തിലാണ് അൻവറിന്റെ സന്ദേശം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കണ്ണനല്ലൂർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ വഴി പ്രകോപനപരമായ സന്ദേശങ്ങൾ പങ്കുവച്ചതായി സ്ഥിരീകരിച്ചു. അൻവറിന് നിരോധിത സംഘടനകളുമായി ബന്ധമുണ്ടോയെന്ന അന്വേഷണം നടന്നുവരികയാണ്. കണ്ണനല്ലൂർ ഇൻസ്പെക്ടർ യു.പി. വിപിൻകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.