കൊട്ടാരക്കര: ബി.ജെ.പി ചടയമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സദ്ഭരണ ദിനാചരണം ജില്ലാ സെക്രട്ടറി കെ.ആർ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പുത്തയം ബിജു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ബൈജു ചെറിയ വെളിനല്ലൂർ, കുരിയോട് മഞ്ചേഷ്, പെരപ്പയം സുഭാഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത്, ബൂത്ത് തലങ്ങളിലും പരിപാടി സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.