v

കൊട്ടാരക്കര: കൊട്ടാരക്കര മഹാത്മാ ഫുട്ബാൾ അക്കാഡമിയുടെ ഫുട്ബാൾ കോച്ചിംഗ് ക്യാമ്പ് നഗരസഭ ചെയർമാൻ എ. ഷാജു ഉദ്ഘാടനം ചെയ്തു. മഹാത്മാ പ്രസിഡന്റ് പി. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ സന്തോഷ് ട്രോഫി ഫുട്ബാൾ താരവും ടീം ക്യാപ്റ്റനുമായ കുരികേശ് മാത്യുവിന്റെ നേതൃത്വത്തിലാണ് കോച്ചിംഗ് നടക്കുന്നത്. ശനി, ഞായർ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും രാവിലെ 6.30 മുതൽ ക്യാമ്പിൽ പരിശീലനം ആരംഭിക്കും. 10 വയസ് മുതൽ 15 വയസുവരെയുള്ള കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്.