v

കൊട്ടാരക്കര: പുത്തൂർ പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പിന്റെ ഭാഗമായി 29ന് പൊതുജനങ്ങൾക്കായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും. ശാസ്താംകോട്ട എം.ടി.എം.എം ആശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർ ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കും. ശസ്ത്രക്രിയ വേണ്ടവർക്ക് എം.ടി.എം.എം ആശുപത്രിയിൽ സൗജന്യ സംവിധാനവുമൊരുക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12വരെ സ്കൂൾ ഒാഡിറ്റോറിയത്തിലാണ് ക്യാമ്പ് നടക്കുന്നത്. ഫോൺ: 8078548009, 9447479943.