paravoor
ചെമ്പകശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്ക്കീം സപ്ത ദിന ക്യാമ്പ് അതിജീവനം - 2021 ജി. എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പരവൂർ : ചെമ്പകശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്ക്കീം സപ്ത ദിന ക്യാമ്പ് അതിജീവനം - 2021 ജി. എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൂതക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. അമ്മിണി അമ്മ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ ടി.ജെ. അഞ്ജന ക്യാമ്പിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. കെ.ജി. പ്രകാശ്, മനീഷ്, മഞ്ജുഷ, ടി. ജിഹാദ്, സ്കൂൾ മാനേജർ എ. കൃഷ്ണവേണി, പ്രിൻസിപ്പൽ ജെ. മുരളീധരൻ പിള്ള, ഹെഡ്മിസ്ട്രസ് എസ് . ശ്രീകല, ജി. പുഷ്കിൻലാൽ, പി. സതീശൻ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ ഡി. സുരേഷ് കുമാർ സ്വാഗതവും എൻ.എസ്.എസ് വാളണ്ടിയർ ലീഡർ വി.എസ്. കരിഷ്മ നന്ദിയും പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൾ പതാക ഉയർത്തി. തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ ആർ. ബൈജു കൊവിഡ് പ്രോട്ടോക്കോൾ ക്ലാസ് നയിച്ചു. എല്ലാ ദിവസവും രാവിലെ 6 മുതൽ വൈകിട്ട് 4.30 വരെയാണ് ക്യാമ്പിൽ പരിപാടികൾ നടക്കുന്നത്. ജനുവരി ഒന്നിന് ക്യാമ്പ് സമാപിക്കും. സമാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം എ. ആശാ ദേവി ഉദ്ഘാടനം ചെയ്യും.