 
പുത്തൂർ: ഭിന്നശേഷിക്കാരുൾപ്പെടെയുള്ള അസംഘടിത തൊഴിലാളികൾക്കുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ ഇ-ശ്രം കാർഡ് കരസ്ഥമാക്കാൻ പ്രഷ്യസ് ഡ്രോപ്സ് വഴിയൊരുക്കുന്നു. സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് തുടക്കമായി. വെണ്ടാർ, മനക്കരക്കാവ് പൊതുജനസേവന കേന്ദ്രത്തിൽ കാർഡ് കൈമാറിക്കൊണ്ട് പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സുമാലാൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രഷ്യസ്ഡ്രോപ്സ് കോ - ഓർഡിനേറ്റർ എസ്. സന്തോഷ് കുമാർ, അഡ്വൈസർ ടി. രാജേഷ്, ഐ.ടി കോ-ഓർഡിനേറ്റർ ശ്രീജ എന്നിവർ പങ്കെടുത്തു. കാർഡു വേണ്ടവർക്ക് സംഘടനയുമായി ബന്ധപ്പെടാം. ഡിസംബർ 31 വരെ ഈ പദ്ധതി പ്രയോജനപ്പെടുത്താം.