 
പരവൂർ: പൂതക്കുളം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് ജില്ലാ പഞ്ചായത്ത് മെമ്പർ എ.ആശാദേവി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജെ.സുധീശൻപിള്ള അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർമാരായ മഞ്ജുഷ, പ്രകാശ്, പി.ടി.എ മെമ്പർ ഋഷിരാജ്, വി.അശോകൻപിള്ള, സീനിയർ അദ്ധ്യാപിക ജാസ്മിൻ, വാർഡ് മെമ്പർ മനീഷ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ ജി.കെ. ധന്യ ക്യാമ്പ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. തുടർന്ന് കലയ്ക്കോട് സി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ ആർ. ബൈജു, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എച്ച്.എസ്. ഹരീഷ് എന്നിവർ ക്ളാസെടുത്തു. പ്രിൻസിപ്പൽ എച്ച്. രതി സ്വാഗതവും എൻ.എസ്.എസ് വോളണ്ടിയർ അലീന എസ്.പിള്ള നന്ദിയും പറഞ്ഞു.