 
ഓടനാവട്ടം: ജീവകാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ള കാൻസർ രോഗികൾക്ക് ചികിത്സാ ധന സഹായം, വസ്ത്രം, ഭക്ഷ്യധാന്യക്കിറ്റ് തുടങ്ങിയവ വിതരണം ചെയ്തു. ഓടനാവട്ടം ജംഗ്ഷനിൽ നടന്ന ചടങ്ങ് വെളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. ബിനോജ് ഉദ്‌ഘാടനം ചെയ്തു. പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജെനി റോയ് അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയർമാൻ സഹാസ് വർക്കല, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ബി. പ്രകാശ്, പഞ്ചായത്ത് അംഗങ്ങളായ ജയാ രഘുനാഥ്, ബി. ഗീതാകുമാരി, ശ്രീലേഖ, പൊതുപ്രവർത്തകർ തുടങ്ങിയവർ സംസാരിച്ചു.