 
കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ 5029ാം നമ്പർ തച്ചോണം ശാഖയിൽ 16ാം വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി. യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്ര ബോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. ഉഷ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. പ്രേം രാജ് അനുഗ്രഹപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിൽ അംഗങ്ങളായ അമ്പിളിദാസ്, അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. യൂണിയൻ കൗൺസിലർ രഘു നാഥൻ റിട്ടേണിംഗ് ഓഫീസറായിരുന്നു. പുതിയ ഭാരവാഹികളായി പി.എം. ശശിധരൻ (പ്രസിഡന്റ് ), ഡി. രാജൻ (വൈസ് പ്രസിഡന്റ് ), അശോകകുമാർ (സെക്രട്ടറി), ആർ.എസ്. ജൂലി (യൂണിയൻ കമ്മിറ്റി അംഗം),
എം. ഷാജി, ആർ. ശശിധരൻ, എം. ഉഷ, ആർ. സുനത, സി.പി. സുഖി, എസ്. സൗമ്യ, സൈനറാണി(ശാഖ എക്സിക്യുട്ടീവ് അംഗങ്ങൾ), ടി. ഷേർലി, എൻ. ലീല, എസ്. ശാരി(പഞ്ചായത്ത് കമിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.