കൊല്ലം: കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സുവോളജി (സീനിയർ) അദ്ധ്യാപക ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലുള്ള ഒഴിവിലേക്ക് ഇന്റർവ്യൂ ഇന്ന് രാവിലെ 11ന് ഹയർ സെക്കൻഡറി ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ സി.എസ്. ശോഭ അറിയിച്ചു.