amruta-
എസ്.പി.സി കേഡറ്റുകൾ സമാഹരിച്ച ഭക്ഷ്യവസ്തുക്കൾ ചാത്തന്നൂർ ഭിന്നശേഷി പുനരധിവാസ കേന്ദ്രമായ ആനന്ദതീരം ഡയറക്ടർ അജിതകുമാരി ഏറ്റുവാങ്ങുന്നു

കൊല്ലം: പാരിപ്പള്ളി അമൃത സംസ്കൃത ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റുഡന്റ്സ് പൊലീസിന്റെ ക്രിസ്മസ് ക്യാമ്പ് പാരിപ്പള്ളി പൊലീസ് എസ്.എച്ച്‌.ഒ അൽ ജബാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആർ. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആർ. ജയചന്ദ്രൻ, സൂപ്പർ സീനിയർ കേഡറ്റുകളായ ശ്രീലക്ഷ്മി, ഐശ്വര്യ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. ചാത്തന്നൂർ ഭിന്നശേഷി പുനരധിവാസ കേന്ദ്രമായ ആനന്ദതീരം ഡയറക്ടർ അജിതകുമാരി എസ്.പി.സി കേഡറ്റുകൾ സമാഹരിച്ച ഭക്ഷ്യവസ്തുക്കൾ ഏറ്റുവാങ്ങി. ആനന്ദതീരത്ത് ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് പി.എം. രാധാകൃഷ്ണൻ, പി.ടി.എ അംഗം സാജൻ, സിവിൽ പൊലീസ് ഓഫീസർമാരായ എ. സുഭാഷ് ബാബു, എൻ.ആർ. ബിന്ദു, അദ്ധ്യാപകരായ ലക്ഷ്മി, വിമൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.