 
കുന്നിക്കോട് : അഖിലേന്ത്യാ കിസാൻ സഭ (എ.ഐ.കെ.എസ്) കുന്നിക്കോട് മണ്ഡലം കൺവെൻഷൻ കിസാൻ സഭ ജില്ലാ പ്രസിഡന്റ് പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. അജിമോഹൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജെ. മോഹൻകുമാർ പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി അജയഘോഷ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സി.പി.ഐ ജില്ലാ എക്സി. അംഗം ജി.ആർ. രാജീവൻ, കിസാൻ സഭ ജില്ലാ സെക്രട്ടറി അജയഘോഷ്, സി.പി.ഐ മണ്ഡലം സെക്രട്ടറി എം. നൗഷാദ്, പി. പ്രസാദ്, എം. നാസർ, ആർ. രാധാകൃഷ്ണൻ നായർ, അജിതാ സുരേഷ്, വിജയകുമാർ, സുനി സുരേഷ്, ലീനാ സുരേഷ്, എം.എസ്. ഗിരീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം. അജിമോഹൻ (പ്രസിഡന്റ്), അനിമോൻ കോശി, രാജശേഖരൻ പിള്ള (വൈസ് പ്രസിഡന്റ്), ജെ. മോഹൻകുമാർ (സെക്രട്ടറി) ഹരികൃഷ്ണകുമാർ, ബിനു മാത്യു, ലീനാ സുരേഷ് (ജോ. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു. സ്വാഗത സംഘം സെക്രട്ടറി ഹരികൃഷ്ണ കുമാർ സ്വാഗതവും വി.സി. ശശി നന്ദിയും പറഞ്ഞു.