tpfc-
പ്രാക്കുളം ഫ്രണ്ട്സ് ക്ലബ്ബ് ആൻഡ് ലൈബ്രറിയുടെ എം.കുഞ്ഞുകൃഷ്ണൻ ആശാൻ സ്മാരക മന്ദിരത്തിലെ റീഡിംഗ് റൂമിന്റെയും കോൺഫറൻസ് ഹാളിന്റെയും ഉദ്‌ഘാടനം ചീഫ് സെക്രട്ടറി ഡോ. ജോയ് വാഴയിൽ നിർവഹിക്കുന്നു

കൊല്ലം: പ്രാക്കുളം ഫ്രണ്ട്സ് ക്ലബ്ബ് ആൻഡ് ലൈബ്രറിയുടെ എം.കുഞ്ഞുകൃഷ്ണൻ ആശാൻ സ്മാരക മന്ദിരത്തിലെ റീഡിംഗ് റൂമിന്റെയും കോൺഫറൻസ് ഹാളിന്റെയും ഉദ്‌ഘാടനം ചീഫ് സെക്രട്ടറി ഡോ.ജോയ് വാഴയിൽ നിർവഹിച്ചു. സമിതി പ്രസിഡന്റ് ആർ. മനോജ്‌കുമാർ അദ്ധ്യക്ഷനായി. ഡോ.കെ.സുധാകരൻ കെട്ടിട സമർപ്പണം നടത്തി. തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ അനിൽകുമാർ, ഗ്രാമപഞ്ചായത്ത് അംഗം ഷീജ സലിംഷാ, സമിതി സെക്രട്ടറി അഡ്വ. സിജുഅരവിന്ദ്, രക്ഷാധികാരി എ. ബാബുദാസ് എന്നിവർ സംസാരിച്ചു.