 
അഞ്ചൽ: അഞ്ചൽ ശബരിഗിരി ഹയർസെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് ക്യാമ്പിന് തുടക്കമായി. ക്യാമ്പിന്റെ ഉദ്ഘാടനം ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ. ജയകുമാർ നിർവഹിച്ചു. അഞ്ചൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ജാസ്മിൻ മഞ്ചൂർ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ ദിലീപ് ജി. കൃഷ്ണ, ഡോ. ശബരീഷ് ജയകുമാർ, പ്രിൻസിപ്പൽ വി.എസ്. ശ്രീദേവി, അനീഷ് കെ. അയിലറ തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പ് ജനുവരി 2 ന് സമാപിക്കും.