abdhul-khadeer-83

കൊ​ട്ടി​യം: കമ്യൂണിസ്റ്റ് പാർട്ടിയുടെ കണ്ണനല്ലൂരിലെ ആദ്യകാല നേതാവ് തെങ്ങഴികത്ത് അബ്ദുൽ ഖാദർ (83) നിര്യാതനായി. സി.പി.എം കണ്ണനല്ലൂർ നോർത്ത് ബ്രാഞ്ച് സെക്രട്ടറി, മുഖത്തല ഗവ. യു.പി സ്കൂൾ പ്രഥമാദ്ധ്യാപകൻ, തൃക്കോവിൽവട്ടം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, കണ്ണനല്ലൂർ മുസ്ലിം ജമാഅത്ത് പ്രസിഡന്റ്. കണ്ണനല്ലൂർ പബ്ലിക് ലൈബ്രറിയുടെ ദീർഘകാല വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ആരീഫബീവി (റിട്ട. പ്രഥമാദ്ധ്യാപിക, കണ്ണനല്ലൂർ എം.ജി.യു.പി.എസ്). മക്കൾ: ഷാദം (ബി.പി.ഒ, ആറന്മുള), ഷർഷ (കേരള ബാങ്ക് കൊല്ലം), നിയാസ് (സൈബർ സെൽ കൊല്ലം), ബനാസിർ (അദ്ധ്യാപകൻ, എം.കെ.എൽ.എം.എച്ച്.എസ്.എസ് കണ്ണനല്ലൂർ), ദാവൂദ് ഷാ (ഗൾഫ്). മരുമക്കൾ: ഷെരീഫ് (റിട്ട. വിദ്യാഭ്യാസ വകുപ്പ്), ഹസീന, ഫൗസിജാൻ (കെ.വി.യു.പി.എസ് മുട്ടയ്ക്കാവ്), റസീഖ് (ഗൾഫ്), റ​സ്‌​നി.