photo
കേരള യൂത്ത് പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുണ്യം പൂങ്കാവനം പദ്ധതിയുടെ ഉദ്ഘാടനംചീഫ് കോ ഓർഡിനേറ്റർ പി. വിജയൻ വൃക്ഷത്തൈ നട്ട് നിർവഹിക്കുന്നു

കരുനാഗപ്പള്ളി : കേരള യൂത്ത് പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പുണ്യം പൂങ്കാവനം എന്ന പേരിൽ ശബരിമല ശുചീകരണ യജ്ഞവും സുഗതകുമാരി സ്മൃതി വൃക്ഷവത്ക്കരണ പ്രവർത്തവും സംഘടിപ്പിച്ചു. പുണ്യം പൂങ്കാവനം പദ്ധതി ചീഫ് കോ ഓർഡിനേറ്റർ പി. വിജയൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് പ്രൊമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ സുമൻജിത്ത് മിഷ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം വിനു മോഹൻ മുഖ്യാതിഥിയായി. പ്രോഗ്രാം കോ ഓർഡിനേറ്റർ ജി. മഞ്ജുക്കുട്ടൻ പദ്ധതി വിശദീകരിച്ചു. പുണ്യം പൂങ്കാവനം പമ്പ കോ ഓർഡിനേറ്റർ സബ് ഇൻസ്‌പെക്ടർ സജി മുരളി, കൗൺസിൽ സംസ്ഥാന നിർവഹക സമിതി അംഗങ്ങളായ സന്തോഷ് പട്ടഞ്ചേരി, സുനിൽ സുരേന്ദ്രൻ, ഷെരീഫ് മാടപ്രം, ജി. സുനിൽ, ജില്ലാ ഭാരവാഹികളായ ബി.ജെ. അരുൺ, സി. രാജീവ്, ശിവപ്രസാദ്, മുഹമ്മദ് സലിം ഖാൻ, കൊച്ചുമോൾ ബാബുജി, റാഫി, ശ്രീജിഷ്, അനുശ്രീ എന്നിവർ പ്രസംഗിച്ചു. ശബരിമലയുടെ മാലിന്യ നിർമ്മാർജന പദ്ധതിയായ പുണ്യം പൂങ്കാവനത്തിന്റെ ഭാഗമായി പമ്പ മുതൽ സന്നിധാനം വരെ ശുചീകരിച്ചു. പ്ലാസ്റ്റിക് പൂർണമായും ഉപേക്ഷിക്കുക, തീർർത്ഥാടനം പൂർത്തിയാകുമ്പോൾ അധികം വരുന്ന സാധനങ്ങൾ ശബരിമലയിൽ ഉപേക്ഷിക്കാതെ തിരികെ കൊണ്ടുപോകുക തുടങ്ങിയ നിർദ്ദേശങ്ങളും തീർത്ഥാടകർക്ക് നൽകുമെന്ന് കെ.വൈ.പി.സി ചെയർമാൻ സുമൻജിത്ത് മിഷ പറഞ്ഞു.