visakaram-
ശ്രീ വിശ്വകർമ്മ വേദപഠന കേന്ദ്ര ധാർമ്മിക സംഘം സംഘടിപ്പിക്കുന്ന അഞ്ചാമത് പഞ്ച വേദ സദ്മത്തിന്റെ തൊഴിൽ കാർഷിക സമ്മേളനം അഖില കേരള വിശ്വകർമ്മ മഹാസഭ ഡയറക്ടർ ബോർഡ് മെമ്പർ ടി​.കെ. സോമശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ശ്രീ വിശ്വകർമ്മ വേദപഠന കേന്ദ്ര ധാർമ്മിക സംഘം സംഘടിപ്പിക്കുന്ന അഞ്ചാമത് പഞ്ചവേദ സദ്മത്തിന്റെ തൊഴിൽ കാർഷിക സമ്മേളനം അഖില കേരള വിശ്വകർമ്മ മഹാസഭ ഡയറക്ടർ ബോർഡ് മെമ്പർ ടി​.കെ. സോമശേഖരൻ ഉദ്ഘാടനം ചെയ്തു. കൊല്ലം ഫൈൻ ആർട്സ് ഹാളിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ വിശ്വകർമ്മ വേദപഠന കേന്ദ്രം സംസ്ഥാന ജോയിന്റ് സെക്രട്ടറി എൽ.പ്രകാശ് അദ്ധ്യക്ഷത വഹി​ച്ചു. ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് പാളയം സതീഷ് മുഖ്യപ്രഭാഷണം നടത്തി​. സി.എം.പി ജില്ല ജോയിന്റ് സെക്രട്ടറി വി.വിജയൻ, വെള്ളിമൺ സുകുമാരൻ ആചാരി, എ.കെ.വി.എം.എസ് കൊല്ലം യൂണിയൻ സെക്രട്ടറി കൈതക്കുഴി സത്യശീലൻ, സുദേവൻ, ചന്ദ്രമോഹനൻ മുളങ്കാടകം എന്നിവർ സംസാരിച്ചു.