കരുനാഗപ്പള്ളി: ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ അതിജീവനം-2021 സപ്തദിനക്യാമ്പ് ആരംഭിച്ചു. നഗരസഭ ചെയർമൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബി. ഉഷ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിരം അദ്ധ്യക്ഷ ഡോ. പി. മീന, ഷിഹാബ് എസ്. പൈനുംമൂട്, എൽ.എസ്. ജയകുമാർ എന്നിവർ സംസാരിച്ചു. ഡി. ജയശ്രീ സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.എസ്. ബിന്ദു നന്ദിയും പറഞ്ഞു.