snwc-
ശ്രീ നാരായണ വനിത കോളേജിലെ നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പായ ആരവവും സംസ്ഥാന എൻ.എസ്.എസും ജില്ലാ എക്സൈസ് വകുപ്പും ചേർന്ന് കൊല്ലം ബീച്ചിൽ നടത്തിയ ബോധവത്കരണ പരിപാടി നൗഷാദ് എം.എൽ.എ വോളണ്ടിയേഴ്സിൽ നിന്നു വിമുക്തിജ്വാല സ്വീകരിച്ച് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ശ്രീ നാരായണ വനിത കോളേജിലെ നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പായ ആരവവും സംസ്ഥാന എൻ.എസ്.എസും ജില്ലാ എക്സൈസ് വകുപ്പും ചേർന്ന് കൊല്ലം ബീച്ചിൽ നടത്തിയ ബോധവത്കരണ പരിപാടി നൗഷാദ് എം.എൽ.എ വോളണ്ടിയേഴ്സിൽ നിന്നു വിമുക്തിജ്വാല സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ബി. സുരേഷ്, പ്രോഗ്രാം ഓഫീസർ ഡി. ദേവിപ്രിയ, പ്രോഗ്രാം ഓഫീസർ സോനാ ജി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. അസി. പ്രൊഫ. എസ്. പ്രദീപ്, വോളണ്ടിയർ സെക്രട്ടറിമാരായ ആർ.ജെ. അശ്വിത, സ്വാതി, ആതിര വേണു എന്നിവർ നേതൃത്വം നൽകി.