 
പോരുവഴി: സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കൊല്ലം പോരുവഴി വെങ്കുളം ഏലായിൽ സംഘടിപ്പിച്ച, സുഗതകുമാരിയുടെ ഒന്നാമത് ചരമവാർഷികവും ദേശീയ കർഷക ദിനാചരണവും കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് അംഗം പി.കെ. രവി അദ്ധ്യക്ഷനായി. ലോകത്തിലെ ആദ്യത്തെ മരുന്ന് വീടിന്റെ ശില്പിയും ശിലാ മ്യൂസിയം ഡയറക്റ്ററുമായ ശിലാ സന്തോഷിനെയും വെങ്കുളം ഏലയിൽ പണിയെടുക്കുന്ന രവീന്ദ്രൻ, തങ്കമ്മ, ഷിനു,ആനന്ദവല്ലി എന്നിവരെയും ആദരിച്ചു. ഗുരുകുലം ഡയറക്ടർ ജിതേഷ്ജി മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റ് ചെയർമാൻ എൽ. സുഗതൻ സ്വാഗതം പറഞ്ഞു